Latest News From Kannur

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും നൽകി

0

മാഹി : ഗ്രീൻ കൾച്ചറൽ സെന്റർന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ നിന്നുള്ള 31 പേർക്കുള്ള ഹജ്ജ് പഠന ക്ലാസും യാത്രയിൽ ആവശ്യമായ ബാഗുകളും വിതരണം ചെയ്യുകയുമുണ്ടായി.

പരിപാടിയുടെ ഉദ്ഘാടനം മാഹി എംഎൽഎ രമേശ് പറമ്പത്ത് നിർവഹിച്ചു. ഉസ്താദ് സാലി സഅദി പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ഖാലിദ് കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ എൻ. കെ. എം. സക്കറിയ പുതുച്ചേരി സംസ്ഥാന ഹജ്ജ് തീർത്ഥാടകർക്കുള്ള ക്ലാസ് നൽകി.
തീർത്ഥാടകർക്കുള്ള ബാഗ് വിതരണം വൈസ് പ്രസിഡണ്ട് സൈറാബാനു നിർവഹിച്ചു. റഫീഖ് (ജന ശബ്ദം), ഇബ്രാഹിംകുട്ടി (കെഎംസിസി), എൻ. പി. ശാഹിദ്, മാഹി ഹജ്ജ് കോർഡിനേറ്റർ ടി. കെ. വസീം, എന്നിവർ ആശംസകൾ നേർന്നു.

ഭാരവാഹികളായ റഫീഖ് തയ്യുള്ളതിൽ, കെ. പി. സിദ്ദീഖ്, എ. വി. അൻസാർ,
വനിതാവിങ് വളണ്ടിയർമാരായ ഫാരിജ പി. എം, ഹൈറുന്നിസ, റഹീന എന്നിവർ നേതൃത്വം നൽകി.

ഇ. കെ. മുഹമ്മദലി സ്വാഗതവും ഇഫ്തിയാസ് നന്ദിയും പറഞ്ഞു.

 

 

 

 

Leave A Reply

Your email address will not be published.