Latest News From Kannur

ഭീകരാക്രമണം ഒറ്റ്കാരെ ഒറ്റപ്പെടുത്തണം കെറെയിൽ വിരുദ്ധ ജനകീയ സമര സമിതി

0

കാശ്മീരിലെ പഹൽഗാം കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ജീവൻ നഷ്ടപ്പെട്ടവർക്കായി മെഴുക് തിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി വടകര മണ്ഡലം കൺവീനർ ശ്രീ. ടി.സി.രാമചന്ദ്രൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് പങ്കുണ്ടെങ്കിൽ അയൽ രാജ്യങ്ങളും സഹായം നൽകുന്ന മുഴുവൻ രാജ്യങ്ങളും എല്ലാ സഹായങ്ങളും നിർത്തി വെച്ച് ഒറ്റപ്പെടുത്തണമെന്ന് ശ്രീ. ടി.സി.രാമചന്ദ്രൻ പറഞ്ഞു.

സമരസമിതി അഴിയൂർ മേഖല ചെയർമാൻ ജനാബ് ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് സമരസമിതി അഴിയൂർ യൂനിറ്റ് കൺവീനർ ജനാബ് ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞു. സർവ്വശ്രീ. പി.കെ കോയ മാസ്റ്റർ, രാജൻ തീർത്ഥം, എം.പി. രാജൻ മാസ്റ്റർ, കെ.പി. വിജയൻ, അനിൽ കുമാർ വി.കെ, നസീർ വീരോളി, ബാലകൃഷ്ണൻ പാമ്പള്ളി, കെ. പി. രവീന്ദ്രൻ, സുരേന്ദ്രൻ പറമ്പത്ത്, പുരുഷു പറമ്പത്ത് എന്നിവർ ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്കായി അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വശ്രീ അശോകൻ കളത്തിൽ, രമ കുമാരൻ, സതി ടീച്ചർ, രവീന്ദ്രൻ അമൃതംഗമയ, ബാലൻ മാണിക്കോത്ത്, സജ്ന. സി.കെ, സെറീന നസീർ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.