പാനൂർ: തെക്കേ ചെണ്ടയാട് നിളാ മംഗളപുരം എൻഎസ്എസ് കരയോഗം നേതൃത്വത്തിൽ നിർമ്മിച്ച കരയോഗ മന്ദിരം എൻഎസ്എസ് തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കരയോഗം പ്രസിഡണ്ട് സി എച്ച് പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു.പ്രതിനിധി സഭ അംഗം ഡോ. എം കെ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി യു രാജഗോപാൽ ഫോട്ടോ അനാച്ഛാദനം ചെയ്തു.സി പി ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു.പതാക വന്ദനം, ഈശ്വര പ്രാർത്ഥന, ആചാര്യ അനുസ്മരണം എന്നിവ നടന്നു. താലൂക്ക് യൂണിയൻ മെമ്പർ കെ പ്രഭാകരൻ നമ്പ്യാർ,വനിത യൂണിയൻ പ്രസിഡണ്ട് മാലതി രാമചന്ദ്രൻ, ചന്ദ്രബാബു, കെ.വി. ഭാസ്ക്കരൻ നമ്പ്യാർ, കെ.മോഹൻദാസ്, പി കെ. മോഹനൻ മാസ്റ്റർ, ബിജോയ് എസ് നമ്പ്യാർ, രഞ്ജിത്ത്, പി.പി. പത്മജ എന്നിവർ പ്രസംഗിച്ചു . പി.വി.മാധവൻ നമ്പ്യാർ സ്വാഗതവും എം അജീഷ് നന്ദിയും പറഞ്ഞു.