പെരിങ്ങത്തൂർ :
പുല്ലൂക്കര വിഷ്ണു വിലാസം യു.പി. സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന സി.ദിനേശനുള്ള യാത്രയയപ്പും കെ.പി. മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, കെ. ദാസൻ, പി. സീനത്ത്, കെ.കെ. സജിനി, പ്രഥമാധ്യാപകൻ കെ.പി. രഞ്ജിത്ത്, കെ.കെ. ദിനേശൻ, വി.പി. സുനിൽ കുമാർ, കെ. സുനിൽ ബാൽ, പി.പി. ജാബിർ, നൗഷാദ് അണിയാരം എന്നിവർ സംസാരിച്ചു.