പാനൂർ: വർധിച്ചു വരുന്ന ഡിജിറ്റൽ സ്ക്രീനിൽ നിന്നും കുട്ടികളെ കായിക ലോകത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി വിവിധ ഇൻഡോർ ഗെയിംസിൻ്റെ പരിശീലനം മൈൻഡ് ക്വസ്റ്റ് എന്ന പേരിൽ പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ
ആരംഭിച്ചു. മാനേജർ ഒ.കെ. സുരേന്ദ്രൻ മാസ്റ്റർ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
വിദഗ്‌ധരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ചെസ് , കാരംസ്, ലുഡോ , സ്നേക്ക് & ലാഡർ, ടേബിൾ സോക്കർ, ഡാർട്ട് ഗെയിം എന്നിവയിലാണ് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ഒഴിവ് സമയം ചിലവഴിക്കാനും അറിവ് വർധിപ്പിക്കുവാനും ആണ് ഇത്തരത്തിലുള്ള പരിശീലനം ആരംഭിച്ചത്. ആഴ്ചയിൽ ഒരു ദിവസമാണ് പരിശീലനം. അജിത്ത് മാസ്റ്റർ,അതുൽ, രോഹിത്ത്, സി കെ ബിന്ദു എന്നിവർ നേതൃത്വം നൽകി.