പാനൂർ : പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷ്‌ണു വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 2025 ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുകയാണ്.
ഏപ്രിൽ 8 ചൊവ്വ
വൈകുന്നേരം 5 മണിക്ക് : നട തുറന്ന് പൂജ , കലവറ നിറക്കൽ
6 മണിക്ക് : ലളിതാ സഹസ്രനാമ പാരായണം
ഏപ്രിൽ 9 ബുധൻ
കാലത്ത് 5.30 ന് : നട തുറക്കൽ, മലർ നിവേദ്യം, ഗണപതി ഹോമം, ഉഷപൂജ
7 മണി : മഹാമൃത്യുഞ്ജയ ഹോമം
ഉച്ചയ്ക്ക് 12 മണി : ആധ്യാത്മിക പ്രഭാഷണം
ഉച്ചയ്ക്ക് 1.30 ന് : പ്രസാദ ഊട്ട്
5:30 ന് : നടതുറക്കൽ
വൈകിട്ട് 6.30 ന് : സർപ്പബലി
രാത്രി 7.30 ന് : ദേശവാസികളായ കുട്ടികളുടെ കലാവിരുന്ന്
ഏപ്രിൽ 10 വ്യാഴം: കാലത്ത് 5.30 ന് : നട തുറക്കൽ, ഉഷ പൂജ, ബിംബശുദ്ധി, മറ്റു പൂജകൾ
7 മണി : അഷ്ടദ്രവ്യ ഗണപതി ഹോമം
ഉച്ചയ്ക്ക് 12 മണി : ആധ്യാത്മിക പ്രഭാഷണം
ഉച്ചയ്ക്ക് 1.30 ന് : പ്രസാദ ഊട്ട്
5:30 : നടതുറക്കൽ
വൈകു: 7 മണി: ഭഗവതിസേവ
തുടർന്ന് മോഹിനിയാട്ടം, നൃത്ത സന്ധ്യ
ഏപ്രിൽ 11 വെള്ളി : പ്രതിഷ്ഠാദിനം
കാലത്ത് 5.30 ന് : നടതുറക്കൽ, അഭിഷേകം, ഉഷപൂജ, ഉദയാസ്‌തമന പൂജ,
10.30 ന് : നവക പൂജ , നവകാഭിഷേകം, ഉച്ചപൂജ
ഉച്ചയ്ക്ക് 12 മണി : ഓട്ടൻതുള്ളൽ
ഉച്ചയ്ക്ക് 1.30 ന് : പ്രസാദ ഊട്ട്
വൈകിട്ട് 5:30 ന് : നടതുറക്കൽ
വൈകിട്ട് 6.30 ന് : ദീപാരാധന, ദീപം തെളിയിക്കൽ
രാത്രി 7 മണി : തായമ്പക
8 മണി : ഇരട്ട തിടമ്പ് നൃത്തം
9.30 ന് : ഭക്തി ഗാന സുധ