*പള്ളിപ്രം എൽപി* *സ്ക്കൂളിൽ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ വൃക്ക* *പരിരക്ഷാ ബോധവൽക്കരണ ക്യാമ്പ് നടന്നു*
ന്യൂ മാഹി: പെരിങ്ങാടിപള്ളിപ്രം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ വൃക്ക പരിരക്ഷ ക്യാമ്പ് ബോധവൽക്കരണ ക്യാമ്പും നടത്തി.തലശ്ശേരി ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ്. മലബാർ മെഡിക്കൽ കോളേജ് സീനിയർ നെഫ്രോളജിസ്റ്റ് ഡോക്ടർ സന്ദീപ് ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷക്കമ്മിറ്റി രക്ഷാധികാരി ബഷീർ അദാരി അധ്യക്ഷത വഹിച്ചു. പ്രൊഫസർ എ.പി സുബൈർ ക്യാമ്പ് വിശദീകരണം നടത്തി. പി രാജീവൻ, കെ കെ സക്കറിയ, കെ പി ഉമ്മ ർകുട്ടി,സി.വി. രാജൻ മാസ്റ്റർ പെരിങ്ങാടി,യു കെ അനിലൻ, ഹെഡ്മിസ്ട്രസ് കെ ഷീബ, മാനേജർ കെ രവീന്ദ്രൻ,പ്രിയേഷ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ സന്ദീപ് ശ്രീധരൻ ബോധവൽക്കരണ ക്ലാസ് എടുത്തു.നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പരിശോധനകൾക്ക് വിധേയമായി.