അഴിയൂർ:
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂർ മണ്ഡലം ജനകീയമുന്നണിയുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ വെച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ടി. പി. ബബിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ടി.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനകീയ മുന്നണിയുടെ ചെയർമാൻ അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. ജനകീയ മുന്നണിയുടെ നേതാക്കളായ വി.കെ. അനിൽകുമാർ, യു.എ. റഹിം , കെ.പി. രവീന്ദ്രൻ, വി.പി പ്രകാശൻ, പ്രദീപ് ചോമ്പാല, പി.പി ഇസ്മയിൽ, ശ്രീജേഷ് പി. വി. , ഷറിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. ശശിധരൻ തോട്ടത്തിൽ, ഇ ടി അയൂബ് , കെ.പി. വിജയൻ, യൂസഫ് കുന്നോത്ത്, ഷാനി അഴിയൂർ, നസീർ വീരോളി, മഹമ്മൂദ് ഫനാർ, അഹമ്മദ് കൽപ്പക, രവീന്ദ്രൻ അഴിയൂർ, ഇക്ബാൽ അഴിയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്യം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post