അഴിയൂർ : മാഹി ഫുട്ബോൾ ടൂർണമെന്റ്റിൽ വ്യാജ ടിക്കറ്റ് വിൽപ്പന നടത്തി എന്ന പേരിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമാണെന്നും യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്‌താവിച്ചു.
വ്യാജ ടിക്കറ്റ് വിൽപ്പനയിലെ മുഖ്യസൂത്രധാരന്മാരെ കേസിൽ നിന്ന് ഒഴിവാക്കുകയും കബളിപ്പിക്കപ്പെട്ട് ടിക്കറ്റ് എടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് അന്യായമാണെന്നു ഒരു രാഷ്ട്രീയപാർട്ടി എന്നുള്ള നിലയിൽ എസ്ഡിപിഐക്ക് ഒരു ബന്ധവുമില്ലാത്ത വിഷയത്തിൽ പാർട്ടിയെ കരിവാരിത്തേക്കുവാനും, പാർട്ടിയുടെ ജനസമ്മതി അകറ്റാൻ ആശയത്തെ ആശയം കൊണ്ട് നേരിടേണ്ടതിന് പകരം ഇത്തരം ഒളിയജണ്ടകൾ നടപ്പിലാക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ എതിരാളികളുടെ പകപോക്കലിനനുസരിച്ച് മാഹി പോലീസ് കൂട്ടുനിൽക്കരുതെന്നും യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പാർട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും, എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിയോജക മണ്ഡലം ജോ: സെക്രട്ടറി അൻസാർ യാസർ, നിയോജക മണ്ഡലം കമ്മിറ്റി അംഗം സബാദ് അഴിയൂർ, പഞ്ചായത്ത് ജോ: സെക്രട്ടറി സമ്രം എബി, പഞ്ചായത്ത് കമ്മിറ്റി അംഗം നസീർ കൂടാളി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മനാഫ് എം. സ്വാഗതവും, പഞ്ചായത്ത് ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു.
2:31