അഴിയൂർ :
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം
പോലും നൽകാതെ ഫണ്ട് വെട്ടി കുറക്കുന്ന സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിലും, അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള എൽ. ഡി. എഫിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം തുടരുന്നു. സമരം യു. ഡി. എഫ്. വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനത്തിൽ നിന്നും വിട്ട് നിന്ന എൽ. ഡി. എഫ് . നടപടി സംസ്ഥാന ഭരണത്തെ അവഹേളിക്കുന്നതിന് തുല്യമാണ്, അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ആർ. എം. പി. സംസ്ഥാന സെക്രട്ടറി എൻ. വേണു ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ജനകീയ മുന്നണി നേതാക്കളായ, ടി.സി. രാമചന്ദ്രൻ, യു. എ. റഹീം, വി. പി. പ്രകാശൻ, ശശിധരൻ തോട്ടത്തിൽ, പ്രദീപ് ചോമ്പാല, പി. പി. ഇസ്മായിൽ, ഇ. ടി. അയ്യൂബ്, വി. കെ. അനിൽകുമാർ, കാസിം നെല്ലോളി, കെ. പി. വിജയൻ, കെ. പി. രവീന്ദ്രൻ ബവിത്ത് തയ്യിൽ, ഹാരിസ് മുക്കാളി, കവിത അനിൽകുമാർ, രാജേഷ് അഴിയൂർ, സി. സുഗതൻ, എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.