മാഹി : മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ 7 ന് തിങ്കളാഴ്‌ച വൈകു. 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി മാഹിയിലെ ഗാന്ധി സ്റ്റാച്ച്യുവിൽ സമാപിക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കുമെന്ന് ഐ.കെ. കുമാരൻ സ്മാരക സൊസൈറ്റി പ്രസിഡന്റ് ഐ.അരവിന്ദൻ, സിക്രട്ടറി സത്യൻ കേളോത്ത്, പി.പി.വിനോദൻ, എം. ശ്രീജയൻ, എം.എ. കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.