പാനൂർ :
എലാങ്കോട് സെൻട്രൽ എൽ. പി. സ്കൂൾ 107-ാം വാർഷികാഘോഷം നടത്തി.
സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ആഘോഷ പരിപാടി പാനൂർ മുൻസിപ്പൽ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു.
പാനൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഇബ്രാഹിം ഹാജി അധ്യക്ഷനായി. ചടങ്ങിൽ അക്കാദമിക അക്കാദമികേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്. ആർ. ജി. കൺവീനർ സിസിലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ ആർ.കെ. രാജേഷ് , സ്റ്റാഫ് സെക്രട്ടറി ഷമീല ടി.കെ തുടങ്ങിയവർ സംസാരിച്ചു. പി.പി. അബ്ദുൽ സലാം, ടി.ടി. രാജൻ മാസ്റ്റർ, കെ. വി. യൂസഫ്, വി. പി. യാക്കൂബ്, എ. അബൂബക്കർ, കെ.പി. പ്രകാശൻ, സനീഷ് കെ., ഫസ്ന കബീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും , രക്ഷിതാക്കളുടേയും കലാവിരുന്ന് അരങ്ങേറി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post