മാഹി സ്പോർട്‌സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ വ്യാപകമായി ഗാലറിയുടെ വ്യാജ സീസ്സൺ ടിക്കറ്റുകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തു.
അഴിയൂർ പുനത്തിൽ ഹൗസിലെ സലീം [57], അഴിയൂർ പൂഴിത്തല പള്ളിയകത്ത് ഹൗസിലെ നിഷാദ് (ഇച്ചു) [32], പ്രിന്റ് എടുക്കാൻ സഹായിച്ച സ്കൈ നെറ്റ് കടയിലെ അഴിയൂർ അൽ ഫജറിലെ അൻവീർ എന്നിവരെയാണ് മാഹി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സി. അജയകുമാറിൻ്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വ്യാജ സീസ്സൺ ടിക്കറ്റിൻ്റെ വ്യാപകമായ ഉപയോഗം ടൂർണ്ണമെൻറിനെ സാമ്പത്തികമായി ബാധിച്ചു എന്നു കാണിച്ച് ക്ലബ്ബ് പ്രവർത്തക സമിതി മാഹി പോലീസ്സിൽ പരാതി നൽകിയിരുന്നു.
പ്രതികളെ മാഹി കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.