പാറാട് :
ഐസിഡിഎസ് കൂത്തുപറമ്പ് അഡീഷണൽ പ്രോജക്ട് പരിധിയിലെ പാട്യം ഗ്രാമപഞ്ചായത്തിലെ ചിറക്കൽ കാവ് അങ്കണവാടിയിൽ (സെ.നമ്പർ 69 ) പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെല്പർ തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ പാട്യം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിരം താമസക്കാരും 18നും 35 വയസ്സിനും ഇടയിൽ പ്രായമായവരും ആയിരിക്കണം. ക്രഷ് വർക്കർ അപേക്ഷകർ പ്ലസ് ടു പാസായവരും ഹെൽപർ എസ്എസ്എൽസി പാസായവരും ആയിരിക്കണം വർക്കർക്ക് 5500 രൂപയും ഹെൽപർക്ക് 3000 രൂപയും ഹോണറേറിയം നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19 ന് വൈകുന്നേരം 4:00 മണി. വിശദ വിവരങ്ങൾക്ക് പാറാട് സിറ്റി കോoപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: നമ്പർ 0490 2463442.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post