Latest News From Kannur

അനുമോദനം – ആദരായനം

0

കവിയൂർ : ശ്രീനാരായണ മഠം സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ‘അനുമോദനം – ആദരായനം ‘ പരിപാടി വേറിട്ട അനുഭവമായി.
ചൊക്ളി ഗ്രാമപഞ്ചായത് പ്രസിഡണ്ട് സി.കെ. രമ്യയുടെ അധ്യക്ഷതയിൽ നടന്ന വേറിട്ട പരിപാടി ചലച്ചിത്ര പിന്നണി ഗായകനും പ്രഭാഷകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വേൾഡ് കരാട്ടേ കോച്ചായി അംഗീകാരം നേടിയ സെൻസായി കെ.വിനോദ് കുമാർ, കരാട്ടെ ദേശീയ മത്സര വിജയി സെൻസായ് സനൽകുമാർ, നൃത്തപ്രതിഭ ഷീജാ ശിവദാസ് എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം നല്കിയും അനുമോദിച്ചു.
താന്ത്രിക പ്രമുഖൻ  പി. കെ. ഗോപാലകൃഷ്ണൻ ശാന്തി ഉൾപ്പെടെ മഠത്തിൻ്റെ അമ്പതു വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച പത്തോളം മുതിർന്ന വ്യക്തിത്വങ്ങളെ മഠത്തിനു അവർ സമർപ്പിച്ച സേവനം വിശദീകരിച്ചു പൊന്നാട അണിയിച്ചും ഉപഹാരം നല്കിയും ആദരിച്ചു. വാർഡ് മെമ്പർ വി.എം. റീത്ത ആശംസകൾ നേർന്നു.
സെൻസായി വിനോദ് കുമാർ, സെൻസായ് സനൽകുമാർ, ഷിജാ ശിവദാസ് എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് പി.കെ. രവീന്ദ്രൻ സ്വാഗതവും വി.കെ. മനീഷ് കുമാർ നന്ദിയും പറഞ്ഞു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി. പ്രദീപൻ നയിച്ച ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ്സുo ശ്രദ്ധേയമായി.
തുടർന്നു വിദ്യാർഥികളുടെ കരാട്ടെ പ്രദർശനം തിരുവാതിര, കോൽക്കളി, ഒപ്പന തുടങ്ങിയവ അരങ്ങറി.
കവിയൂർ ശ്രീനാരായണ മഠം അമ്പതാം വാർഷികാഘോഷത്തിൻ്റെ മൂന്നാം ദിനം ഉച്ചക്ക് പ്രസാദ സദ്യയും വൈകീട്ട് നൃത്ത സന്ധ്യയും ഉണ്ടാകും.
🪷

Leave A Reply

Your email address will not be published.