പാനൂർ :
എട്ടര പതിറ്റാണ്ടിലേറെക്കാലം പുല്ലൂക്കരയിലേയും പരിസരപ്രദേശങ്ങളിലേയും ആയിരങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന വിഷ്ണുവിലാസം യു.പി. സ്കൂളിന്റെ 86-ാം വാർഷികാഘോഷവും ദീർഘകാല അധ്യാപക സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സി. ദിനേശൻ മാസ്റ്റർക്കുള്ള യാത്രയയപ്പും വിവിധ മേഖലകളിലും മത്സര പരീക്ഷകളിലും മികവുലർത്തിയ പ്രതിഭകൾക്കുള്ള ആദരവും സംഘടിപ്പിച്ചു. പാനൂർ നഗരസഭ ചെയർമാൻ കെ. പി. ഹാഷിമിന്റെ അധ്യക്ഷതയിൽ കൂത്തുപറമ്പ് മണ്ഡലം എം.എൽ എ , കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി എൻഡോവ് മെൻ്റ് വിതരണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് കൗൺസിലർമാരായ പീ. സിനത്ത് ടീച്ചർ, സജിനി കെ., ചൊക്ലി ബിപിസി സുനിൽ ബാൽ, പെരിങ്ങളം എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡണ്ട് മാരായ പി.ഹരീന്ദ്രൻ , രാമചന്ദ്രൻ, ജോത്സന, സ്കൂൾ മാനേജർ കെ. ദാസൻ, സൊസൈറ്റി ജോയിൻ്റ് സെക്രട്ടറി ദേവദാസ് മത്തത്ത് സ്കൂൾ മുൻ മാനേജർ പി. പി. ജാബിർ, പി.ടി എ പ്രസിഡണ്ട് കെ. കെ. ദിനേശൻ, മദർ പി ടി പ്രസിഡണ്ട് ഷാഫ്ന വി, പിടിഎ വൈസ് പ്രസിഡണ്ട് സുനിൽകുമാർ വി. പി., സ്കൂൾ പ്രധാന അധ്യാപകൻ രഞ്ജിത്ത് കെ. പി. സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് പി. നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.