Latest News From Kannur

പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് രാപകൽ സമരം നാലിന്

0

 ന്യൂമാഹി : തദ്ദേശ സ്ഥാപനങ്ങളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയിലും ജനദ്രോഹ നടപടികൾക്കുമെതിരെ ഏപ്രിൽ നാലിന് വൈകുന്നേരം നാലിന് ന്യൂമാഹി ടൗണിൽ രാപകൽ സമരം നടത്തുന്നു. ന്യൂമാഹി
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയാണ് സമരം നടത്തുന്നത്. അശാസ്ത്രീയമായ വാർഡ് വിഭജനത്തിലും ന്യൂമാഹി പഞ്ചായത്തിന്റെ വികസന മുരടിപ്പിലും പ്രതിഷേധിച്ചുമാണ് സമരം. കഴിഞ്ഞ വർഷം കമ്മീഷൻ ചെയ്യേണ്ടിയിരുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി പൂർത്തികരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇത് കാരണം പഞ്ചായത്ത് റോഡുകൾ അറ്റകുറ്റപ്പണിയും താറിടലും നടക്കാതെ വാഹന ഗതാഗത തടസ്സപ്പെട്ട നിലയിലാണ്. ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാർ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും സമരം തീർക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൂടിയാണ് സമരം.
രാപകൽ സമരം ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ്  അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ഷുഹൈബ് മുഖ്യഭാഷണം നടത്തും.

Leave A Reply

Your email address will not be published.