മാഹി : സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫ്ലെവേഴ്സ് ഫിയസ്റ്റ ഭക്ഷ്യമേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു. മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന തല ബിരിയാണി പാചകമത്സര വിജയി മറിയം ജാഫർ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ പി.സി.ദിവാനന്ദൻ അധ്യക്ഷനായി. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് കൊച്ചിൻ ബേക്കേഴ്സ്, ഇൻഡസ് മോട്ടോഴ്സ് എന്നിവർക്ക് നൽകി സ്റ്റാൾ വിൽപ്പന ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. വി. കെ. വിജയൻ, ശ്രീജേഷ് പള്ളൂർ എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post