മാഹി : മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടറായി പി.എ. അനിൽ കുമാർ ചുമതലയേറ്റു. കേരള പൊലീസ് അക്കാദമിയിൽ രണ്ടാമത്തെ ബാച്ചിൽ പരിശീലനം നേടിയ ഇദ്ദേഹം ഹൈദരാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ശാസ്ത്രീയ കുറ്റാന്വേഷണ സംബന്ധമായ കോഴ്സിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. പുതുച്ചേരി സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യവെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രഗൽഭനായ കുറ്റാന്വേഷണ ഉദ്യോഗന്ഥൻ കൂടിയാണ്. പുതുച്ചേരി ഐ.ജിയുടെ സെക്രട്ടറിയായും സേവന മനുഷ്ഠിച്ചിട്ടുണ്ട്. മാഹി ചാലക്കര സ്വദേശിയായ അനിൽ കുമാർ മാഹി മുൻ എസ്.ഐ പരേതനായ പി. ബാലൻ്റെ മകനാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.