Latest News From Kannur

ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം നടന്നു.

0

പള്ളൂർ : ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം നടന്നു.
ക്ഷേത്ര തന്ത്രി തരണനല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

രാവിലെ 6 മണിക്ക്
നടതുറന്ന്,തുടർന്ന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ശാസ്ത‌പ്പൻ, വസൂരിമാല ഭഗവതി, പ്രതിഷ്‌ഠാകർമ്മങ്ങൾ ഉച്ചപൂജക്ക് ശേഷം പ്രസാദ ഊട്ടും വൈകുന്നേരം ദീപാരാധനക്ക് ശേഷം സർപ്പബലി, തായമ്പകയും നടന്നു.
നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

ഏപ്രിൽ 3 ന് ദീപാരാധനക്ക് ശേഷം കാവ് ഉണർത്തൽ, വെറ്റില കൈനീട്ടം, നട്ടത്തിറയും ഏപ്രിൽ 4 ന് വൈകുന്നേരം വെള്ളാട്ടം, താലപ്പൊലി വരവ്, കലശം വരവ് ശ്രീ പോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നെള്ളത്ത് വെള്ളാട്ടം.

ഏപ്രിൽ 5 ന്
ഭക്തർക്ക് സായുജ്യ ദർശനം നൽകി കൊണ്ട് പുലർച്ചെ മുതൽ ഗുളികൻ, ബപ്പൂരൻ ഘണ്ഠാകർണ്ണൻ. ശാസ്‌തപ്പൻ, അങ്കക്കാരൻ, ഇളയിടത്ത് ഭഗവതി, കാരണവർ, വസൂരിമാല ഭഗവതി, ശ്രീ പോർക്കലി ഭഗവതി തിറയാട്ടം. ഉച്ചയ്ക്ക്പ്രസാദ ഊട്ട്, തുടർന്ന് ഗുരുസിയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര കാരണവർ അറിയിച്ചു.

Leave A Reply

Your email address will not be published.