Latest News From Kannur

അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെ 85-ാമത് മഹോത്സവത്തിൻ്റെ കൊടിയേറ്റം നടന്നു

0

അഴിയൂർ : അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെ 85-ാമത് മഹോത്സവത്തിൻ്റെ കൊടിയേറ്റം തിങ്കളാഴ്ച്ച വൈകീട്ട് ക്ഷേത്ര തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 7 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഭക്തിഗാനസുധ & ഭജൻസ് ആദ്ധ്യാത്മിക പ്രഭാഷണം, കാഴ്ചവരവ്, കലാസംഗമം, നൃത്തനൃത്ത്യങ്ങൾ, നാടകം, എന്നിവ ഉണ്ടായിരിക്കും ഏപ്രിൽ അഞ്ചിന് വൈകീട്ട് രഥോത്സവം നടക്കും. ഏപ്രിൽ 6 ന് പള്ളിവേട്ട, ഏപ്രിൽ 7 ന്ആറാട്ടിന് ശേഷം കൊടിയിറക്കൽ, അഷ്ടമംഗല്യ കാഴ്‌ചയോടെ ഉത്സവം അവസാനിക്കും.

Leave A Reply

Your email address will not be published.