നെയ്‌പിഡോ : മ്യാൻമറിലുണ്ടായ അതിശക്തമായ ഭൂകമ്‌ബത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1002 ആയെന്ന് റിപ്പോർട്ട്. 2000 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മ്യാൻമറിൽ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ബഹുഭൂരിപക്ഷം ജനങ്ങളും. പരിക്കേറ്റ നിരവധിപേരെ രക്ഷിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണസംഖ്യ 10,000 കവിയുമെന്നാണ് യുഎസ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഇന്നലെ പ്രാദേശിക ഉച്ചയ്ക്ക് 12.50നാണ് മ്യാൻമറിൽ 7.7 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായത്. മ്യാൻമറിലും അയൽ രാജ്യമായ തായ്‌ലൻ്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.
മ്യാൻമറിലെ അഞ്ച് നഗരങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളും പാലങ്ങളും ആരാധനാലയങ്ങളും തകർന്നു. വൈദ്യുതിയും ഇന്റർനെറ്റും തടസപ്പെട്ടതോടെ രാജ്യം ഏറെക്കുറെ ഒറ്റപ്പെട്ടു. ബുദ്ധമത വിശ്വാസികളുടെ ഹൃദയ ഭൂമിയായ മണ്ഡലൈയിൽ പുരാതന കൊട്ടാരത്തിന്റെ മതിൽ തകർന്നു. യാങ്കോൺ-മണ്ഡലൈ എക്സ്പ്രസ് വേയിൽ രണ്ട് പാലങ്ങൾ തകർന്നതോടെ ഗതാഗതം നിശ്ചലമായി. മണ്ഡലൈ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെയാണ് ഭൂകമ്ബത്തിൻ്റെ പ്രഭവ കേന്ദ്രം.
മണ്ഡലൈയിൽ പുരാതന കൊട്ടാരത്തിന്റെ മതിൽ തകർന്നു. യാങ്കോൺ-മണ്ഡലൈ എക്സ്പ്രസ് വേയിൽ രണ്ട് പാലങ്ങൾ തകർന്നതോടെ ഗതാഗതം നിശ്ചലമായി.
മണ്ഡലൈ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെയാണ് ഭൂകമ്ബത്തിൻ്റെ പ്രഭവ കേന്ദ്രം. ഏകദേശം 10 ലക്ഷം പേർ മണ്ഡലൈയിൽ ജീവിക്കുന്നു. മ്യാൻമറിൽ ഭൂചലനങ്ങൾ താരതമ്യേന കൂടുതലാണ്. 1930നും 1956നും ഇടയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രതയുള്ള ആറ് ഭൂചലനങ്ങൾ രാജ്യത്തുണ്ടായി. 2011ൽ ഷാൻ സംസ്ഥാനത്തുണ്ടായ ഭൂകമ്ബത്തിൽ 151 പേർ കൊല്ലപ്പെട്ടു. മ്യാൻമറിൽ ഒടുവിലായി ഏറ്റവും കൂടുതൽ ആൾനാശത്തിന് കാരണമായ ഭൂകമ്ബം ഇതായിരുന്നു.
അതേസമയം, ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്‌തവുമായി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം 15 ടൺ വസ്തുക്കളുമായി സൈനിക വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നത്.