Latest News From Kannur

വിദ്യാലയങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ കർമ്മ പദ്ധതികൾ തയ്യാറാക്കണം – സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ

0

പാനൂർ:

വിദ്യാലയങ്ങളിൽ കുട്ടികളെ എത്തിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ വിദ്യാലയ അധികൃതർ തയ്യാറാക്കണമെന്ന് കേരള നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ പറഞ്ഞു. പൊയിലൂർ ഈസ്റ്റ് എൽ. പി. സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനവും 105-ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ കളിക്കാനും പഠിക്കാനും ഉള്ള സാഹചര്യം വേണം. അധ്യാപകർ രണ്ടാം രക്ഷിതാവായി ഉയരണം.  അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ഒന്നിച്ച് വിദ്യാലയത്തിന്റെ ഉന്നതിക്കായി പരിശ്രമിക്കണം. വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് തള്ളി വിടണം. ആവശ്യമായ വായന സാമഗ്രികൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കണം. മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം. അദ്ദേഹം തുടർന്നു പറഞ്ഞു.
ചടങ്ങിൽ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് സമ്മാനദാന കർമ്മം നിർവഹിച്ചു. ഉന്നത വിജയികളെ ആദരിച്ചു. മുൻ ഡിഡിഇ ദിനേശൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആർ. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈറിന, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന, വാർഡ് മെമ്പർ എ. കെ. ഭാസ്കരൻ, പിടിഎ പ്രസിഡണ്ട് സി. കെ. ബിജു, മാനേജർ ഒ. കെ. സുരേന്ദ്രൻ, എ. സജീവൻ, എ. പി. ഭാസ്കരൻ, വി.വിപിൻ സി. കെ. ബി. തിലകൻ, സി.ഇസ്മയിൽ, ടി.കെ. ചന്ദ്രൻ, പി. പി. പ്രജിഷ, വി.പി. ആൻവിയ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക സി. കെ. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അനിത നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, നാട്ടുതുടി, നാടൻപാട്ട് മേള എന്നിവ നടന്നു.

Leave A Reply

Your email address will not be published.