Latest News From Kannur

ക്രഷർ സമരം ഒത്തുതീർപ്പായി.

0

പാനൂർ : ക്രഷർ ഉല്പന്നങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമരം ഒത്തുതീർപ്പായി. പോലീസ് ഉദ്യോഗസ്ഥരും, ക്രഷർ ഉടമകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ജനപ്രതിനിധി കളും നടത്തിയ ചർച്ചയിലാണ് വില വർദ്ധനവ് സംബന്ധിച്ച് തീരുമാനമായത്. 2023 ലെ വിലയിൽ നിന്ന് എല്ലാ ക്രഷർ ഉല്പന്നങ്ങൾക്കും 5 രൂപ വർദ്ധിപ്പിക്കാനാണ് ധാരണയായത്. ഇതാണ് പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ഉണ്ടായ ധാരണ. മറ്റ് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത വാർത്താ കുറിപ്പിൽ അറിയിച്ചു.

Leave A Reply

Your email address will not be published.