തിരുവനന്തപുരം:
പാനൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം ഉൾപ്പടെ നൽകി കൊണ്ട് സത്വര തുടർ നടപടികൾ സ്വീകരിച്ചതായി റവന്യൂമന്ത്രി കെ.രാജൻ നിയമസഭയിൽ കെ.പി.മോഹനൻ്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.
പാനൂർ വില്ലേജിലെ 128/1,128/2 എ, 128/2 ബീ റീ.സ ഭൂമി ഏറ്റെടുത്തതായി 2020ൽ ഉത്തരവ് ഇറക്കുകയും 2021 ജനുവരി 29 ന് അടിസ്ഥാന വില നിർണയ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തതാണെന്നും എന്നാൽ ഭൂവുടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് തൽസ്ഥിതി തുടരാൻ ഉത്തരവായതാണെന്നും മന്ത്രി വിശദമാക്കി. 2025 മാർച്ച് 14 ന് ഭൂവുടമയുടെ റിട്ട് ഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിശദവില വിവരപട്ടിക സമർപ്പിക്കാൻ ലാൻറ് അക്വിസിഷൻ ഓഫീസറായ സ്പെഷ്യൽ തഹസിൽദാർക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും പദ്ധതിക്ക് വേണ്ടിയുള്ള സർവ്വേ സബ്ഡിവിഷൻ പ്രവൃത്തികളും വ്യക്തിഗത സർവ്വേ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.