Latest News From Kannur

നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും മാർച്ച് 30 ന് തൂണേരിയിൽ

0

മാഹി : ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ഈ വർഷത്തെ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും 2025 മാർച്ച്‌ 30 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കുമെന്ന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി പ്രസിഡണ്ട് പ്രദീപ് കുന്നത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൊട്ടിയൂർ ക്ഷേത്ര സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും.
നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. വില്ലിപ്പാലൻ വലിയ കുറുപ്പും തമ്മേങ്ങാടൻ മൂത്ത നമ്പ്യാറും ആശീർവാദം നൽകും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, എക്സിക്യൂട്ടിവ് ഓഫീസർ കെ.ഗോകുൽ മുഖ്യാഥികളാവും.
മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ചടങ്ങിൽ വെച്ച് ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മറ്റു പ്രതിഭകൾക്കും ഉപഹാരം സമർപ്പിക്കും. വിവിധ കലാപരിപാടികൾ നടക്കുമെന്ന് ജന.സെക്രട്ടറി പ്രവീൺ പൊയിലൂർ, കൺവീനർ കുഞ്ഞികേളു കുറുപ്പ്, തുണേരി മഠം കാരണവർ വിശ്വ മോഹനൻ മാസ്റ്റർ, രാജേഷ് തേറട്ടോളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.