കണ്ണൂർ : സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ലഹരിക്കെതിരെ ഒരു തിരിവെട്ടം “എന്ന പരിപാടിയുടെ ഭാഗമായി കൈത്തിരി നാളം തെളിയിച്ച് കണ്ണൂർ ജില്ല കമ്മിറ്റി. കാൾടെക്സ് ജംഗ്ഷനിൽ നടന്ന പരിപാടി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ. രമേശൻ മാസ്റ്റർ കൈത്തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ ടി. പി. സ്വാഗതം പറഞ്ഞ ഉദ്ഘാടന സഭയിൽ, ദേശീയ അധ്യാപക പരിഷത്ത് – ജില്ല പ്രസിഡൻ്റ് എം.സോജ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജോയിൻ സിക്രട്ടറിമാരായ പ്രശാന്ത് കുമാർ, മനോജ് മണ്ണേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രദീശ് പത്തായകുന്ന് നന്ദി രേഖപ്പെടുത്തി. കുട്ടികളെയും സമൂഹത്തെയും കാർന്നുതിന്നു നശിപ്പിക്കുന്ന മയക്കുമരുന്നിൻ്റെ വിപത്തിനെ വേരോടെ കത്തിച്ചു കളയാൻ സമൂഹം മുന്നിട്ടിറങ്ങണമെന്ന് കൈത്തിരി നാളസന്ദേശമായി ദേശീയ അധ്യാപക പരിഷത്ത് സമൂഹസന്ദേശമായി മുന്നോട്ടു വച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.