സർക്കാർ വ്യക്തമായ തീരുമാനം പ്രഖ്യാപിച്ച് ഒളിച്ചു കളി അവസാനിപ്പിക്കണം
കുറ്റ്യാടി -മട്ടന്നൂർ എയർ പോർട്ട് റോഡ് വികസനം
പാനൂർ :
നൂറുകണക്കിന് ആളുകളുടെ വീടും, ജീവനോപാധിയും നഷ്ടപ്പെടുന്ന നിർദിഷ്ട എയർപോർട്ട് റോഡ് ഇരകളാക്കപെടുന്നവരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതെ നടപടികളുമായ് മുന്നോട്ട്പോകാനുള്ള സർക്കാറിൻ്റെ ധൃതി ദുരൂഹത നിറഞ്ഞതാണ്.. വികസനത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലം യു. ഡി. എഫ്. നേതൃ യോഗം ആവശ്യപെട്ടു. മുസ് ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ യോഗം ഉദ്ഘാടനം ചെയ്തു.
യു.ഡി.ഫ്. മണ്ഡലം ചെയർമാൻ പി. പി. എ. സലാം അധ്യക്ഷനായി. സന്തോഷ് കണ്ണൻവള്ളി, കെ. പി. രമേശൻ, പി. കെ. ഷാഹുൽ ഹമീദ്, സി. കെ.സഹജൻ, ടി. ടി. രാജൻ മാസ്റ്റർ, ഇ. എ. നാസർ, ടി. എം. നാസർ, പി. പി. രാജൻ, മൊട്ടേമൽ അലി, ഹരിദാസ് മൊകേരി എന്നിവർ പ്രസംഗിച്ചു. കൺവീനർ സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്ന നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ പഞ്ചായത്ത് മുൻസിപ്പൽ മുഴുവൻ കേന്ദ്രങ്ങളിലും ഏപ്രിൽ 4ന് പ്രതിഷേധ സoഘമങ്ങൾ നടത്താനും യോഗം തീരുമാനിച്ചു