Latest News From Kannur

സുധിമാഷിന് തിളക്കമേറിയ ജയം

0

ബംഗളുരു :

ബംഗളൂരുവിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 55+ വിഭാഗത്തിൽ 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലേ എന്നിവയിൽ ഒന്നാം സ്ഥാനം നേടി, ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയ സുധി. വി.കെ .

ബങ്കളുരുവിൽ മാർച്ച് 4 മുതൽ 9 വരെ ആറ് ദിവസങ്ങളിലായി നടന്ന നാഷണൽ മീറ്റിൽ കണ്ണൂർ ജില്ലയിലെ കായിക താരങ്ങളെ നയിച്ചത് സുധി മാസ്റ്ററാണ്.

നിരവധി വർഷങ്ങളായി ദേശീയ അന്തർ ദേശീയ മത്സരങ്ങൾക്കായി കണ്ണൂരിലെ മാസ്റ്റേർസ് അത് ലറ്റിക്ക് താരങ്ങൾക്ക് പരിശീലനം ഒരുക്കുന്നതിലും അവരെ നയിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധിക്കുന്നു.

മലയാളി മാസ്റ്റേർസ് അത് ലറ്റിക്ക് അസോസിയേഷൻ്റെ [എം. എം. എ. എ. ] കണ്ണൂർ ജില്ല സെക്രട്ടറിയായി 5 വർഷമായി സുധിമാഷ് തുടരുകയാണ്.

കേരള സർക്കാർ സർവ്വീസിൽ പൊതുവിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ, ഹയർസെക്കൻ്ററി സ്കൂൾ അദ്ധ്യാപകനായും ഉപജില്ല വിദ്യാഭ്യാസ ഓഫീസറായും സേവനമനുഷ്ഠിച്ച വി.കെ. സുധി, പാട്യം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ തസ്തികയിലിരിക്കെ കഴിഞ്ഞ വർഷം സർവ്വീസിൽ നിന്നും വിരമിച്ചു.

പ്രാസംഗികൻ, സംഘാടകൻ, എന്നീ നിലകളിൽ അറിയപ്പെടുന്ന സുധിമാഷ് അറിയപ്പെടുന്ന ഒരു നിയമ വിദഗ്ധൻ കൂടിയാണ് .

ചിറ്റാരിപ്പറമ്പ് ഹയർസെക്കൻ്ററി സ്കൂളിൽ ഹയർസെക്കൻറ്റി വിഭാഗം അദ്ധ്യാപികയായ ഇന്ദുവാണ് ഭാര്യ .

സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സൗരവ്, ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ റോഹൻ എന്നിവർ മക്കളാണ്.

പരേതനായ എൻ.അച്യുതൻ മാസ്റ്ററുടേയും മൈഥിലി ടീച്ചറുടേയും മകനാണ് പത്തായക്കുന്ന് സ്വദേശിയായ സുധിമാസ്റ്റർ.

Leave A Reply

Your email address will not be published.