Latest News From Kannur

സി.സി. അശോക് കുമാർ ചരമവാർഷികാചരണം 8 ന് 4 മണിക്ക്

0

തലശ്ശേരി : ദീർഘകാലം കോൺഗ്രസ്സ് പ്രവർത്തകനായും നേതാവായും വടക്കേ മലബാറിലും വിശിഷ്യാ തലശ്ശേരിയിലും നിറഞ്ഞുനിന്ന സി.സി. അശോക് കുമാറിൻ്റെ 5-ാം ചരമവാർഷികാചരണം തലശ്ശേരിയിൽ നടത്തുന്നു. 8 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശേരി ലോഗൻസ് റോഡ്, ഫെഡറൽ ബാങ്കിനടുത്ത് ഫിനിക്സ് കോളജിൽ ചരമവാർഷികാചരണത്തിൻ്റെ ഭാഗമായ അനുസ്മരണയോഗം നടക്കും.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ തലശ്ശേരി മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ച അശോക് കുമാർ ഐ.എൻ.ടി.യു.സി യിലും പ്രവർത്തിച്ചിട്ടുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ ദുരിതാവസ്ഥയനുഭവിച്ച് ജീവിച്ച സർക്കസ് കലാകാരൻമാരേയും സർക്കസ്സ് തൊഴിലാളികളേയും സംഘടിപ്പിച്ചു പ്രവർത്തനം നടത്തിയ ജനപക്ഷ രാഷ്ട്രീയ നിലപാടുള്ള ഗാന്ധിയൻ രീതിയുൾക്കൊണ്ട അശോക് കുമാർ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ പ്രഖ്യാപിത ഗ്രൂപ്പ് കൂട്ടായ്മകൾക്ക് ഒപ്പം ചേർന്നില്ല എന്നതിനാലാവാം തൻ്റെ രാഷ്ട്രീയ കർമ്മഭൂമിയിൽ ഏറെ ഓർക്കപ്പെടാതെ പോകുന്നത്. അഴിമതിയുടെ കറ പുരളാതെ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ പുലർത്തിയ അശോക് കുമാറിൻ്റെ ഏതാനും സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് ചരമവാർഷികം ആചരിക്കുന്നത്. കോൺഗ്രസ്സ് പിളർന്ന കാലത്ത് ഇന്ദിരാ കോൺഗ്രസ്സിൽ ഷൺമുഖം മാസ്റർക്കൊത്ത് പ്രവർത്തിച്ച അശോക് കുമാർ പിന്നീട് കോൺഗ്രസ്സ് എസ്സ് -ൽ കെ.പി ഉണ്ണിക്കൃഷ്ണനോടൊത്തും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

Leave A Reply

Your email address will not be published.