മാഹി : പുത്തലത്ത് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവത്തിന് കൊടിയേറി.
മാർച്ച് 04 ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം ധർമ്മകർത്താവ് സി. സി. പ്രദീപ് കൊടിയേറ്റ ചടങ്ങ് നടത്തി.
മാർച്ച് 4 ചൊവ്വാഴ്ച്ച മുതൽ 14 വെള്ളിയാഴ്ച്ചവരെയാണ് ഉത്സവം കൊണ്ടാടുന്നത്.
മാർച്ച് ആറ് വ്യാഴാഴ്ച്ച രാത്രി ഏഴ് മണിക്ക് മണ്ടോളയിൽ നിന്നും അടിയറ വരവ്, 8 മണിക്ക് നട്ടത്തിറ, തുടർന്ന് ഗുളികൻ വെള്ളാട്ടം കൊടുക്ക എന്നിവ നടക്കും.
7 ന് വെള്ളിയാഴ്ച്ച രാവിലെ 10 ന് അരിയളവ്, 11 ന് തോറ്റം, വൈകീട്ട് 4 ന് കുന്നുംപുറത്ത് നിന്നും കുട വരവ്, തോട്ടി വരവ് എന്നിവ നടക്കും.
വൈകീട്ട് 5 മണിക്ക് മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാട്. തുടർന്ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് എന്നിവയ്ക്ക് ശേഷം പാമ്പൂരി കരുവൻ, ഗുളികൻ, പോതി, തോലൻ വെള്ളാട്ടങ്ങൾക്ക് ശേഷം രാത്രി 10.30 ന് കലശം വരവും തുടർന്ന് തലച്ചിലോൻ വെള്ളാട്ടവും കെട്ടിയാടും.
8 ന് ശനിയാഴ്ച്ച പുലർച്ചെ 2.30 മുതൽ ഗുളികൻ, പാമ്പൂരി കരുവോൻ തലച്ചിലോൻ, പോതി തിറതെയ്യങ്ങൾ കെട്ടിയാടും ശേഷം ഉച്ചയ്ക്ക് 12.30 ന് കുട്ടിച്ചാത്തൻ വെള്ളാട്ടം ഉണ്ടായിരിക്കും. വൈകീട്ട് 3.30 ന് തോലൻ മൂപ്പൻ തിറ, 4.30 ന് കുട്ടിച്ചാത്തൻ തിറ വൈകീട്ട് 6 മണിക്ക് കുട്ടിച്ചാത്തൻ മീത്ത് രാത്രി 9.മണിക്ക് മാർപ്പൊലിയൻ വെള്ളാട്ടം, 10 മണിക്ക് പാലെഴുന്നള്ളത്ത് തുടർന്ന് മാർപ്പൊലിയൻ തിറയും കാരണവരുടെ വെള്ളാട്ടവും, മാർപ്പൊലിയൻ കോലം മായ്ക്കലും.
മാർച്ച് 09 ഞായറാഴ്ച്ച പുലർച്ചെ രണ്ടിന് ഭഗവതിയുടെ വെള്ളാട്ടവും 5 മണിക്ക് ഭഗവതി തിറയും, 9 മണിക്ക് കാരണവർ തിറയും, കെട്ടിയാട്ട സമാപനവും ഉണ്ടായിരിക്കും.
14 വെള്ളിയാഴ്ച കരിയടിക്ക് ശേഷം 10 ദിവസം നീണ്ട് നിന്ന ഉത്സവം കൊടിയിറങ്ങും.