പാനൂർ: കോടഞ്ചേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് ഗവൺമെൻ്റും മാനേജ്മെൻ്റും കൂട്ടുത്തരവാദികളാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് കെ. പി. എസ്. ടി .എ സംസ്ഥാനവ്യാപകമായി എ ഇ ഒ ഓഫീസ് കൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ പാനൂരിൽ കെ രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് ഹൃദ്യ ഒ പി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പച്ചോൾ, കണ്ണൂർ റവന്യു ജില്ല ട്രഷറർ രജീഷ് കാളിയത്താൻ ,വിപിൻ വി, രാജൻ എം കെ, സന്ദീപ് കെ സി, അജിത ടി കെ, ബിജോയ് പി, സുമയ്യ വി കെ തുടങ്ങിയവർ പ്രസംഗിച്ചു .
Sign in
Sign in
Recover your password.
A password will be e-mailed to you.