Latest News From Kannur

അന്താരാഷ്ട്ര സഹകരണ വർഷം: സംസ്ഥാന തല ഉദ്ഘാടനം 19ന്

0

മാഹി: അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതിന്റെ ഭാഗമായി പുതുച്ചേരി സംസ്ഥാനതല അന്താരാഷ്ട്ര സഹകരണ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം സഹകരണ ഗ്രാമപദവി നേടിയ മാഹിയിൽ 19 ന് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി നിർവ്വ ഹിക്കും. കാലത്ത് 10.30 ന് മാഹി കോ. ഓപ്പറേറ്റീവ് കോളേജിലെ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും മാഹി കോ- ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ രണ്ട് പുതിയ ബസ്സുകളുടെ ഫ്ളാഗ് ഓഫും, മാഹി സ്‌ഹകരണ ബാങ്ക് പള്ളൂർ എത്താസിവിൽ ബിൽഡിംഗിൽ ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും സഹകരണ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിക്കും. മയ്യഴിയിലെ സഹകരണ മേഖലയിൽ മികച്ച പ്രവർത്തനത്തിന്‌ മാഹി കോ ഓപ്സെൻ്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി ക്ക് ലഭിച്ച ബെസ്റ്റ് പെർഫോമൻസ് അവാർഡ്ദാനവും ചടങ്ങിൽ നിർവ്വഹിക്കുമെന്ന് അന്താരാഷ്ട്ര സഹകരണ വർഷ ആഘോഷ കമ്മിറ്റി ചെയർമാനും മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം, കൃഷിമന്ത്രി തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി.രാജവേലു എന്നിവർ വിശിഷ്ടാതിഥികളായെത്തും. വാർത്താസമ്മേളനത്തിൽ രമേശ് പറമ്പത്ത് എം. എൽ.എ, ആർ. കങ്കേയൻ, സജിത്ത് നാരായണൻ, രവീന്ദ്രൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.