പാനൂർ : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കുടിശ്ശികയായ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാനൂർ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക. വേനൽക്കാല ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിന് മുൻകരുതൽ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സമ്മേളനം കെ. എസ്. എസ്. പി. യു. ജില്ലാ പ്രസിഡണ്ട് ടി. ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് തൗഫീഖ് അധ്യക്ഷനായി ബ്ലോക്ക് സെക്രട്ടറി
കെ. സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും ട്രഷറർ ടി. കെ. രാമചന്ദ്രൻ മാസ്റ്റർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പി. കുമാരൻ മാസ്റ്റർ സ്വാഗതവും രാജീവൻ മാസ്റ്റർ കക്കാടൻ്റെവിട നന്ദിയും പറഞ്ഞു ബ്ലോക്ക്ജോ.സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. മാസിക അവാർഡ് ജില്ലാ ജോ. സിക്രട്ടറി കെ. കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം വി. പി. നാണു മാസ്റ്റർ. മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ.നാണു മാസ്റ്റർ. ബ്ലോക്ക് വൈ.പ്രസിഡണ്ട്
പി.വി. ഷൈമ ടീച്ചർ, പി. കെ. ശൈലജ ടീച്ചർ എന്നിവർ പ്രസംഗിച്ചു. സി. ചന്ദ്രൻ വരണാധികാരിയായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു .
ഭാരവാഹികൾ: പ്രസിഡണ്ട്: പി. മുഹമ്മദ് തൗഫീഖ്. സെക്രട്ടറി: പി. കെ. രാമചന്ദ്രൻ മാസ്റ്റർ, ട്രഷറർ: പി. മുകുന്ദൻ, വൈസ് പ്രസിഡണ്ട് : കെ. സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ , പി. കുമാരൻ മാസ്റ്റർ, വി. വി. ഷൈമ ടീച്ചർ
ജോ. സെക്രട്ടറി: എൻ. കൃഷ്ണൻകുട്ടി, വി.പി. സുരേഷ് ബാബു, രാജൻ മാസ്റ്റർ കക്കാടൻ്റവിട.
🪷
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post