Latest News From Kannur

സ്നേഹാക്ഷര സംഗമം 22 ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക്

0

തലശ്ശേരി : മുദ്രപത്രം മാസിക നടത്തുന്ന വാർഷിക സാംസ്കാരിക പരിപാടി സ്നേഹാക്ഷരസംഗമം 22ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടക്കും. മുദ്രപത്രം പ്രസിദ്ധീകരണ ശാലയുടെ പന്ത്രണ്ടാമത് പുസ്തകം – “ഇവർ “- ചടങ്ങിൽ പ്രകാശനം ചെയ്യും. ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് പുസ്തക പ്രകാശനം നിർവ്വഹിക്കും. മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ പുസ്തകം സ്വീകരിക്കും. വി. ഇ .കുഞ്ഞനന്തൻ പുസ്തകപരിചയം നടത്തും. വിവിധ രംഗങ്ങളിൽ പ്രതിഭകളായ കെ.വി. വിജയൻ മാസ്റ്റർ, ശ്രീജിത്ത് ചോയൻ, എ.രവീന്ദ്രൻ മാസ്റ്റർ, വസന്ത തിരുവങ്ങാട്, കാർത്തിക അണ്ടലൂർ എന്നിവരെ അനുമോദിക്കും. ദേശീയ പുരസ്കാര ജേതാവ് ചാലക്കര പുരുഷുവിനെ ആദരിക്കും. കതിരൂർ ടി.കെ.ദിലീപ് കുമാർ ബഹുമതി പത്ര വിതരണം നിർവ്വഹിക്കും . എം. രാജീവൻ മാസ്റ്റർ അതിഥിപരിചയം നടത്തും. മുദ്രപത്രം നടത്തിയ ലേഖന മത്സരത്തിലെ വിജയി എ. കീർത്തനക്ക് ഉപഹാരം നല്കും . മുദ്രപത്രം പത്രാധിപർ പി.ജനാർദ്ദനൻ അദ്ധ്യക്ഷനാവുന്ന സംഗമം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി അഡ്വ. ടി. ആസഫലി മുഖ്യഭാഷണം നടത്തും.നഗരസഭ അദ്ധ്യക്ഷ ജമുനറാണി ടീച്ചർ ഉപഹാര സമർപ്പണം നടത്തും. കെ. ഹരീന്ദ്രൻ ആദരിക്കൽ ചടങ്ങ് നിർവ്വഹിക്കും.
അഡ്വ. കെ.കെ. രമേശൻ , ചൂര്യയി ചന്ദ്രൻ മാസ്റ്റർ, ഉസ്മാൻ പി. വടക്കുമ്പാട് എന്നിവർ പ്രസംഗിക്കും. സി.പി. സദാനന്ദൻ സ്വാഗതവും അഡ്വ. കെ.സി. മുഹമ്മദ് ശബീർ കൃതജ്ഞതയും പറയും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികളായ പി.ജനാർദ്ദനൻ, അഡ്വ. കെ.സി.മുഹമ്മദ് ശബീർ, കതിരൂർ ടി.കെ. ദിലീപ് കുമാർ, വി.ഇ. കുഞ്ഞനന്തൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
🪷🪷

Leave A Reply

Your email address will not be published.