Latest News From Kannur

ടൂറിസം സാദ്ധ്യതകൾ പാനൂരിലും തെളിയുന്നു

0

പാനൂർ: പാനൂരിൻ്റെ കിഴക്കന്‍ മേഖലയിലെ ടൂറിസം സ്വപ്‌നങ്ങള്‍ പൂവണിയാനുള്ള സാധ്യതകൾ തെളിയുന്നു. പൊയിലൂരിലെ പി. ആര്‍. പഠന കേന്ദ്രം മുഖ്യകേന്ദ്രമാക്കി നരിക്കോട് മല, വാഴമല വിമാനപ്പാറാ, പഴശ്ശി ട്രക്ക് പാത്ത് എന്നിവ ഉൾപ്പെടുത്തി ടൂറിസം ശൃംഖല രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബജറ്റ് ചര്‍ച്ചയില്‍ തീരുമാനമായി. പ്രകൃതി സൗന്ദര്യം വമിഞ്ഞൊഴുകുന്ന വാഴമലയിലും, നരിക്കോട് മലയിലും ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്.
ബജറ്റ് സമ്മേളനത്തിനു ശേഷം സംസ്ഥാനത്ത് പുതുതായി 23 പദ്ധതികൾ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി അറിയിച്ചതിലാണ് പൊയിലൂർ പി.ആർ. പഠന കേന്ദ്രം മുഖ്യ കേന്ദ്രമാക്കി ടുറിസം പദ്ധതി രൂപീകരിക്കുന്നതിനായി ഉൾപ്പെടുത്തിയത്. ട്രക്ക് പാത, റോപ് വേ സൗകര്യം ഉൾപ്പെടെയുള്ള വിശാലമായ ടൂറിസം പദ്ധതിയാണ് ഇതിൻ്റെ ഭാഗമായി ഒരുക്കപ്പെടുക.

Leave A Reply

Your email address will not be published.