Latest News From Kannur

തേങ്ങ മുട്ട് ചടങ്ങ് നടന്നു

0

പാനൂർ: മൊകേരി കട്രേപ്രം തെരു ശ്രീ മഹാഗണപതിക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി തേങ്ങമുട്ട് ചടങ്ങ് നടന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം വ്യാഴാഴ്ച സമാപിക്കും.
മഹോത്സവത്തിന്റെ ഭാഗമായി പള്ളിയുണര്‍ത്തല്‍, ജലധാര, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, നവകാഭിഷേകം, മധ്യാഹ്ന പൂജ, തുലാഭാരം പ്രസാദസദ്യ, ദീപാരാധന, തായമ്പക, ഓട്ടം തുള്ളല്‍, അത്താഴ പൂജ, ചുറ്റുവിളക്ക് എന്നിവ നടന്നു. കലാമണ്ഡലം മഹേന്ദ്രൻ്റെ തൃത്വത്തിലാണ് ഓട്ടം തുള്ളൽ നടന്നത്. സമാപന ദിവസമായ വ്യാഴാഴ്ച ഗണപതി പൂജ, തുലാഭാരം, പ്രസാദ ഊട്ട്, ശീവേലി എഴുന്നള്ളത്, ഗുരുതി തുടങ്ങിയ ചടങ്ങുകള്‍ നടക്കും. നിരവധി ഭക്തര്‍ തേങ്ങമുട്ട് ചടങ്ങില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.