Latest News From Kannur

മാളിയേക്കൽ മഷൂദ് അനുസ്മരണം നടത്തി

0

തലശേരി : സംഗീത – കലാ- സാംസ്കാരിക രംഗത്ത് തലശ്ശേരിയിൽ ഒരു കാലത്തെ നിറ സാന്നിദ്ധ്യവും, ബ്ളൂ ജാക്സ് ഓർക്കസ്ട്ര സ്ഥാപകനുമായ മാളിയേക്കൽ മഷൂദിൻ്റെ 23 മത് ചരമവാർഷീക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

മാളിയേക്കൽ മഷൂദിൻ്റെ നിർമ്മലഗിരി കോളേജ് സഹപാഠി മമ്പറം ദിവാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ കലാ- സാംസ്കാരിക രംഗത്തെ സംഘടനകൾ മാളിയേക്കൽ മഷൂദിനെ പോലെയുള്ളവരെ വേണ്ടത്ര സ്മരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്പറം ദിവാകരൻ പറഞ്ഞു. കെ.മുസ്തഫ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.ശിവദാസൻ അദ്ധ്യക്ഷനായി.
ഹരിയാനയിൽ വെച്ച് നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് സിൽവർ മെഡലും 2024-25 വർഷത്തിൽ സൗന്ദര്യ മത്സരത്തിൽ ഒന്നാം സമ്മാനമായ ഗോൾഡ് മെഡൽ ജേതാവ് സയനോര സനിൽ, മംഗലാപുരത്ത് വെച്ച് നടന്ന സൗത്ത് ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ഓപ്പൺ ചാമ്പ്യൻ ഷിപ്പു 2025 ൽ 60 മി / 100 മീറ്റർ 400 മീറ്റർ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ സാറയെയും ഫാദർ. ഡോക്ടർ ജി.എസ് പ്രാൻസിസ് പൊന്നാടയും ഉപഹാരവും നൽകി ചടങ്ങിൽ ആദരിച്ചു. മഷൂദിൻ്റെ സഹോദരൻ മാളിയേക്കൽ അബ്ബാസ്, പ്രൊഫ. ദാസൻ പുത്തലത്ത്, വി. കെ. വി. റഹീം, നസീർ കരിയായത്ത്, കെ.പി.രൻജിത്ത് കുമാർ, സി. കെ. ദിലീപ് കുമാർ, പള്ളിക്കണ്ടി രാജീവൻ, വി.ഇ.കുഞ്ഞനന്തൻ, ബച്ചൻ അഷറഫ്, കബീർ ഇബ്രാഹിം, റാഫി, പി.സുബൈർ, കെ.പി. ജയരാജൻ
എന്നിവർ പ്രസംഗിച്ചു. സുരേന്ദ്രൻ കൂവക്കാട് നന്ദി പറഞ്ഞു
🪷🪷

Leave A Reply

Your email address will not be published.