പാനൂർ : പ്രവാസ ലോകത്ത് തൻ്റെ വ്യവസായ തിരക്കിനിടയിലും സമൂഹത്തിൽ വേദന അനുഭവിക്കുന്നവരിലേക്ക് വാസുവിൻ്റെ കാരുണ്യഹസ്തം എന്നും നീട്ടാറുണ്ട്. വിളക്കോട്ടൂരിലെ പ്രവാസി വ്യവസായിയും ജീവ കാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ അത്തോളില്‍ വാസുവിൻ്റെ കാരുണ്യ സ്പപർശം ഇത്തവണ ലഭിച്ചത് മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മുഴുസമയ കാരുണ്യ സംരംഭമായ പൂക്കോയ തങ്ങള്‍ ഹോസ്പീസിനായി. കല്ലിക്കണ്ടി മണിമുട്ടിക്കുന്നിൽ പതിനൊന്ന് ഏക്കറിൽ 36 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സ്റ്റിoസ് വില്ലേജിൻ്റെ നിർമ്മാണ പ്രവർത്തിക്കാണ് വാസു അരകോടി രൂപയുടെ ചെക്ക് സ്റ്റിംസ് ചെയര്‍മാന്‍ പൊട്ടങ്കണ്ടി അബുദുള്ളയ്ക്ക് കൈമാറിയത്.
പൂക്കോയ തങ്ങള്‍ ഹോസ്പീസ് (സ്റ്റിംസ് ) നിർമ്മാണത്തിന് പാശ്ചത്തല സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സമാഹരിക്കാനായി വനിത ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 4 ന്പാനൂര്‍ ടൗണിന് സമീപത്തെ നൊച്ചിക്കാട്ട് ഗ്രൗണ്ടില്‍ ഒരു ലക്ഷം പേരേ പങ്കെടുപ്പിച്ച് ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 3ന് രാത്രി ബിരിയാണി ചലഞ്ച് നടക്കുന്ന ഗ്രൗണ്ടിൽ നടത്തിയ സൗഹൃദ സംഗമത്തിലാണ് അത്തോളില്‍ വാസു അരകോടിരൂപം വാഗ്ദാനം ചെയ്തത്. വാഗ്ദാനം ചെയ്ത ഇന്നലെ പാനൂരിലെ പൂക്കോയ തങ്ങൾ ഹോസ്പീസിൻ്റെ ഓഫിസിൽ എത്തി വാസു നേതാക്കൾക്ക് കൈമാറുകയായിരുന്നു.
മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പി. പി. എ. സലാം അധ്യക്ഷനായി മണ്ഡലംജനറല്‍ സിക്രട്ടറി പി. കെ. ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരണം നടത്തി. സ്റ്റിംസ് മണ്ഡലം കോ- ഓര്‍ഡിനേറ്റര്‍ ബേങ്കില്‍ ഹനീഫ , ഡോ: അമീറലി, സ്റ്റിംസ് മാനേജര്‍ സഹീല്‍, കെ. പി. അസീസ്, മുനീര്‍ കുറ്റിക്കണ്ടി സംസാരിച്ചു .
🪷🪷