മാഹി: നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷിക ആഘോഷം ചെമ്പ്ര ശ്രീനാരായണമഠത്തിന് സമീപം ഫിബ്രവരി 5 ന് വൈകിട്ട് 6 മണിക്ക് മാഹി എം. എൽ. എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ. വൽസരാജ് മുഖ്യഭാഷണം നടത്തും. കേന്ദ്ര സർക്കാരിന്റെ ഭാരത് സേവ പുരസ്കാരം ലഭിച്ച ചാലക്കര പുരുഷുവിനെയും, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി നിയമനം ലഭിച്ച രബിജിത്ത് രതികനെയും ആദരിക്കും. വിവിധ മൽസര വിജയികൾക്ക് സമ്മാനദാനവും, അസോസിയേഷനിലെ കലാകാരന്മാരുടെ കലാവിരുന്നും ഉണ്ടാകും.