Latest News From Kannur

സമന്വയ റസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

0

മാഹി: ചാലക്കര വയൽ പോന്തയാട്ട് പ്രദേശത്തെ കൂട്ടായ്മയായ സമന്വയ റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികാഘോഷം വിവിധ കലാകായിക പരിപാടികളോടെ ഇന്ദിര ഗാന്ധി പോളിടെക്കനിക്ക് കോളേജിൽ നടന്നു.സാംസ്കാരിക സമ്മേളനം മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൾ പി.പി. റോഷിൻദാസ്, കെ.വി.മുരളിധരൻ മാസ്റ്റർ, അഡ്വ. എ.പി.അശോകൻ, കെ.കെ.രാജീവ് മാസ്റ്റർ, ചാലക്കര പുരുഷു സത്യൻ കുനിയിൽ, സന്ദിവ്’ കെ.വി സംസാരിച്ചു ദേശീയ അവാർഡ് ജേതാവ് :ചാലക്കര പുരുഷുവിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.

Leave A Reply

Your email address will not be published.