Latest News From Kannur

എൻ.എസ്.എസ് മേഖലാ സമ്മേളനം തലശ്ശേരിയിൽ

0

തലശ്ശേരി : ഏപ്രിൽ 27ന് തലശ്ശേരിയിൽ നടക്കുന്ന എൻ.എസ്.എസ് തലശ്ശേരി മേഖലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ഏപ്രിൽ 27ന് തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ എൻ.എസ്.എസ് തലശ്ശേരി മേഖലാ സമ്മേളനം എൻ.എസ്.എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി തിരുവങ്ങാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എം.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രതിനിധിസഭാംഗം കെ. വി. ജയചന്ദ്രൻ, താലൂക്ക് സെക്രട്ടറി യു. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് തലശ്ശേരി മേഖലാസമ്മേളനം സ്വാഗതസംഘം ഭാരവാഹികളായി എം. പി. ഉദയഭാനു (ചെയർമാൻ), ഡോ : എം. കെ. മധുസൂദനൻ, പ്രേമചന്ദ്രൻ നമ്പ്യാർ, മാലതി രാമചന്ദ്രൻ, കെ. വി. ജയചന്ദ്രൻ, സുരേഷ് ബാബു (വൈസ് ചെയർമാൻമാർ), യു .രാജഗോപാൽ ( ജനറൽ കൺവീനർ), കെ. പ്രഭാകരൻ, എം. ആർ രജീഷ്, കെ. സുമതി, പ്രഭാകരൻ, (കൺവീനർമാർ), എൻ. പി. ബാലചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാൻസ് -പ്രേമചന്ദ്രൻ നമ്പ്യാർ (ചെയർമാൻ) മാധവൻ നമ്പ്യാർ (കൺവീനർ), ഭക്ഷണം -രാജൻ നമ്പ്യാർ (ചെയർമാൻ), സോമൻ നമ്പ്യാർ (കൺവീനർ), പ്രോഗ്രാം -എം. കെ. മധുസൂദനൻ (ചെയർമാൻ) രമേശ് ബാബു (കൺവീനർ), പ്രചരണം-പി. പി. രാമചന്ദ്രൻ (ചെയർമാൻ), പ്രഭാകരൻ (കൺവീനർ), സ്റ്റേജ്, പന്തൽ, ഡെക്കറേഷൻ -മോഹനൻ (ചെയർമാൻ) കൃഷ്ണദാസ് (കൺവീനർ), സ്വീകരണം – ബാലകൃഷ്ണൻ (ചെയർമാൻ), കുഞ്ഞികൃഷ്ണൻ നായർ (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.