Latest News From Kannur

റെയിൽവേ പ്ളാറ്റ് ഫോമിൽ കോച്ചിൻ്റെ സ്ഥാനം സൂചിപ്പിക്കുന്ന ബോർഡുകൾ പുന:സ്ഥാപിക്കണം.

0

തലശ്ശേരി റെയിൽവേ സ്റ്റേഷനിലുടെ കടന്നുപോകുന്ന ട്രെയിനുകളുടെ നമ്പർ,കോച്ച് പോസിഷൻ എന്നിവ അടങ്ങുന്ന വിവരങ്ങൾ യഥാസമയം യാത്രക്കാരെ അറിയിക്കുന്ന ഇലക്ട്രോണിക്ക് സിസ്പ്ലേ ബോർഡുകൾ പ്ലാറ്റ് ഫോമിൽ സജ്ജികരിച്ച് പ്രവർത്തനം തുടങ്ങിയത് യാത്രക്കാർക്ക് എറെ പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ എഞ്ചിനിൽ നിന്നും എത്രാമത്തെ ബോഗിയാണെന്നു അറിയിപ്പ് നൽകുന്ന ബോർഡുകൾ നീക്കം ചെയ്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ നീക്കം ചെയ്ത പഴയ ബോർഡുകൾ പുതിയ ഡിജിറ്റൽ ഇലക്ട്രോണിക്ക് ബോർഡുകൾക്കൊപ്പം പുനസ്ഥാപിക്കണമെന്നും, അതല്ലെങ്കിൽ ഇലക്ട്രോണിക്ക് ബോർഡുകൾക്ക് മുകളിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രശ്നം പരിഹരിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച നിവേദനം ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നൽകി.

Leave A Reply

Your email address will not be published.