മാഹി: ശാസ്ത്രീയസംഗീത – ഉപകരണ പഠന രംഗത്ത് ഉത്തര കേരളത്തിലെ പ്രമുഖ സ്ഥാപനമായ ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ രണ്ടാം വാർഷികം ജനുവരി 25 ന് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈ:3 മണിക്ക് ചാലക്കര പി.എം. ശ്രീ യു.ജി. ഹൈസ്ക്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. 6.30 വരെ സംഗീത വിദ്യാർത്ഥികളുടെ സംഗീതാർച്ചന നടക്കും. സാംസ്‌കാരിക സമ്മേളനം ഡയറക്‌ടർ അജിത് വളവിലിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് നിർവ്വഹിക്കും. സജിത് നാരായണൻ, കെ. വി.മുരളിധരൻ, ചാലക്കര പുരുഷു ആനന്ദ് കുമാർ പറമ്പത്ത്, പ്രദീപ് പത്മനാഭൻ, കെ.കെ.രാജീവ് സംസാരിക്കും. തുടർന്ന് ഗാനമേളയുണ്ടാകും.
നിർദ്ധനവിദ്യാർത്ഥികൾക്ക് സൗജന്യ സംഗീത പഠനം, പൊതുജനങ്ങൾക്കായി പ്രതിമാസ സംഗീത പരിപാടി, മൺമറഞ്ഞ പ്രതിഭകൾക്കായുള്ള അനുസ്മരണ ചടങ്ങുകൾ. ആദരായന പരിപാടികൾ എന്നിവ നടത്തിവരുന്നതായി വാർത്താ സമ്മേളനത്തിൽ ഡയറക്ടർ അജിത് വളവിൽ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് .കെ കെ.രാജീവ്, ഗായകൻ കെ.അശോകൻ, കെ. രേഷിത എന്നിവരും സംബന്ധിച്ചു.