കണ്ണൂർ സെൻട്രൽ ജയിലിനെ ഹരിത – നെറ്റ് . സീറോ കാർബൺ ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായുള്ള കാർബൺ അളവ് കണക്കാക്കുന്ന പരിപാടിക്ക് ജനുവരി 20 തിങ്കളാഴ്ച തുടക്കമാവും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്യും. ഹരിത ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായി ജയിലിനകത്ത് മുല്ല നട്ടു വളർത്തുന്നതിനായ് കതിരൂർ സഹകരണ ബാങ്ക് ജയിലിന് കൈമാറുന്ന കുറ്റി മുല്ല തൈകളുടെയും മൺ ചട്ടികളുടെയും ഏറ്റുവാങ്ങലും ഡോ. ടി.എൻ സീമ നിർവ്വഹിക്കും. നെറ്റ് സീറൊ കാർബൺ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.