ജില്ലാ നൈപുണ്യ വികസന പദ്ധതി 2024-25 ന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന പദ്ധതിയായ സങ്കല്‍പില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലും ടെക്‌നോളജിയില്‍ ജില്ലാ നൈപുണ്യ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍.കെ. വിജയന്‍ നിര്‍വ്വഹിച്ചു. ട്രെഡീഷണല്‍ സെക്ടര്‍ റിവൈവല്‍ കാറ്റഗറിയില്‍പ്പെട്ട സ്‌കില്‍ ഡവലപ്മെന്റ് ട്രെയിനിംഗ് ഇന്‍ ഗാര്‍മെന്റിംഗ് എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഐ.ഐ.എച്ച്.ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ശ്രീധന്യന്‍ അധ്യക്ഷനായിരുന്നു. ജില്ലാ നൈപുണ്യ സമിതി കണ്‍വീനറും ജില്ലാ പ്ലാനിംഗ് ഓഫീസറുമായ നിനോജ് മേപ്പടിയത്ത്, സംസ്ഥാന നൈപുണ്യ വികസന മിഷന്‍ (കേയ്സ്) ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ വിജേഷ്. വി. ജയരാജ്, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ പി.സുലജ, ബി.എസ്.സി, പ്രിന്‍സിപ്പല്‍ ഡോ. കെ. തനുജ, സീനിയര്‍ ലക്ചറര്‍ ബി.വരദരാജന്‍, ടെക്‌നിക്കല്‍ സൂപ്രണ്ട് (വീവിംഗ്) എം. ശ്രീനാഥ്, ടെക്നിക്കല്‍ സൂപ്രണ്ട് (പ്രോസസ്സിംഗ്) കെ.വി. ബ്രിജേഷ്, ഓഫീസ് സൂപ്രണ്ട് കെ.വി. സന്തോഷ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം. ഹരിഹരന്‍, ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്ട്രക്ടര്‍ എന്‍.പി.സി സീന എന്നിവര്‍ പങ്കെടുത്തു.