കണ്ണൂര്‍ വില്ലേജ് ഓഫീസില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സമര്‍പ്പണം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. നസീമ ഉരുവച്ചാലിനുള്ള നികുതി ചീട്ട് പ്രിന്റ് എടുത്തു നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.വി റഫീഖ്, സഫിയ എന്നിവര്‍ക്ക് തണ്ടപ്പേര്‍ അക്കൗണ്ടും നല്‍കി. ജനങ്ങള്‍ ഏറ്റവും അധികം അടുത്തിടപഴകുന്ന ഓഫീസുകളില്‍ ഒന്നാണ് വില്ലേജ് ഓഫീസ്. ജനസേവനം മെച്ചപ്പെടുത്താന്‍ വില്ലേജ് ഓഫീസുകള്‍ ഡിജിറ്റല്‍ ആകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് വില്ലേജ് ഓഫീസുകളില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. രണ്ടു വീതം ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, പ്രിന്റര്‍ ഉപകരണങ്ങളാണ് വില്ലേജുകളില്‍ ലഭ്യമാക്കിയത്. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, ഭൂരേഖ തഹസില്‍ദാര്‍ മനോജ് കുമാര്‍, ഡെപ്യൂട്ടി താഹസില്‍ദാര്‍ കെ.വി ഷാജു, കണ്ണൂര്‍ I വില്ലേജ് ഓഫീസര്‍ കെ.കെ ജയദേവന്‍, കണ്ണൂര്‍ II വില്ലേജ് ഓഫീസര്‍ പി.വി അജിത്കുമാര്‍, താലൂക്ക് വികസന സമിതി അംഗം ഗിരീശന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.