ന്യൂമാഹി: മാഹിപ്പാലം – ചൊക്ലി പൊതുമരാമത്ത് റോഡിൽ പെരിങ്ങാടി റെയിൽവേ ഗെയ്റ്റിൽ മേൽപ്പാലം എന്നത് ദീർഘകാലത്തേ ആവശ്യമാണ്. തലശ്ശേരി – മാഹിബൈപ്പാസ് തുറന്നതോടെ പെരിങ്ങാടി ഗെയ്റ്റിൽ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗത കുരുക്ക് വാഹന യാത്രികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സ്പിന്നിങ്ങ് മിൽ കവലയിൽ നിന്നും മാഹിപ്പാലത്തിലേക്ക് വരുന്ന വാഹനങ്ങളും ചൊക്ലി, ഒളവിലം ഭാഗത്ത് നിന്നും സ്ക്കൂൾ വാഹനങ്ങൾ ഉൾപെടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഗെയ്റ്റിൽ മേൽപ്പാലം നിർമ്മിക്കാൻ വടകര എം. പി ശ്രീ.ഷാഫി പറമ്പിന് റെയിൽവേ ഓവർ ബ്രിഡ്ജ് കമ്മിറ്റി കൺവീനർ സുധീർ കേളോത്ത് നിവേദനം നൽകി. റെയിൽവേ ഉദ്യോഗസ്ഥരും ടെക്നിക്കൽ ടീമും സ്ഥല സന്ദർശിച്ച് പരിശോധന നടത്തി മേൽപ്പാലം യാഥാർത്ഥ്യമാക്കുമെന്ന് ഷാഫി പറമ്പിൽ എം. പി ഉറപ്പ് നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.