Latest News From Kannur

ഇസ്രോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി.

0

സ്പേഡെക്‌സ് ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടർന്നാണ് ഇന്നു രാവിലെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരൽ മാറ്റിവെച്ചത്. ഡോക്കിങ് പരീക്ഷണം മാറ്റിവെയ്ക്കുകയാണെന്നും ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്നും ഐ.എസ്‌.ആർ.ഒ അറിയിച്ചു. ഡോക്കിങിനായി ഉപഗ്രഹങ്ങൾ തമ്മിൽ ദൂരം കുറച്ച് കൊണ്ടുവരുന്നതിൻ്റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവെച്ചത്. ഉപഗ്രഹങ്ങൾ തമ്മിൽ അടുക്കുന്നതിൻ്റെ വേഗത പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഇസ്രോ അറിയിച്ചു. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളുടെ ഡോക്കിങ് ബഹിരാകാശത്ത് വെച്ച് നടത്തുന്ന ചരിത്രപരമായ ദൗത്യമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

Leave A Reply

Your email address will not be published.