മാഹി: 2025 ജനുവരി 1നു 18 വയസ്സ് പൂർത്തിയായ മാഹി നിയോജകമണ്ഡലത്തിലെ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടേയും, തിരുത്തപ്പെട്ടവരുടെയും, നീക്കം ചെയ്‌തവരുടെയും അന്തിമ പട്ടിക ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസരുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു.
അന്തിമ പട്ടിക ജനുവരി 6 മുതൽ 14 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫിസിലും, സബ് താലൂക്ക് ഓഫീസിലും, എല്ലാ പോളിംഗ് ബൂത്തുകളിലും പൊതു ജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.